Last date to file INCOME TAX ITR1 (Financial Year 2019-20, Assessment Year 2020-21) is 2020 November 30.

Friday, January 31, 2014

സര്‍ക്കാര്‍ സ്‌കൂള്‍ അദ്ധ്യാപകരുടെ സഹതാപാര്‍ഹ സാഹചര്യത്തിലുള്ള അന്തര്‍ജില്ലാ സ്ഥലം മാറ്റത്തിനുള്ള അപേക്ഷ ക്ഷണിച്ചു. നിലവില്‍ ജോലി ചെയ്യുന്ന ജില്ലയില്‍ നിലവിലെ തസ്തികയില്‍ 2013 മാര്‍ച്ച് 31 ന് അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ അദ്ധ്യാപകര്‍ക്ക് നിര്‍ദ്ദിഷ്ട അപേക്ഷാഫോറത്തില്‍ ബന്ധപ്പെട്ട മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ (ആറ് മാസത്തിനുള്ളില്‍ ലഭിച്ച മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍) സഹിതം സ്‌കൂള്‍ പ്രധാനാദ്ധ്യാപകന്‍ സാക്ഷ്യപ്പെടുത്തിയ അപേക്ഷകള്‍ ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസില്‍ ഫെബ്രുവരി 10-ന് വൈകിട്ട് അഞ്ച് മണിവരെ നല്‍കാം.